സം​വ​ര​ണ പ​രി​ധി ഉ​യ​ര്‍​ത്തും: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

02:46 PM May 02, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. സം​വ​ര​ണ പ​രി​ധി ഉ​യ​ര്‍​ത്തു​മെ​ന്ന് പ്ര​ക​ട​ന പ​ത്രി​ക വാ​ഗ്ദാ​നം ചെ​യ്യു​ന്നു. 50% സം​വ​ര​ണ പ​രി​ധി 70% ആ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​നം.

മു​സ്‌​ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​ത് പു​നഃ​സ്ഥാ​പി​ക്കും. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ സം​വ​ര​ണം ഉ​യ​ര്‍​ത്തും. എ​സ്‌​സി സം​വ​ര​ണം 15ല്‍ ​നി​ന്ന് ശ​ത​മാ​നം ആ​ക്കും. എ​സ്ടി സം​വ​ര​ണം മൂന്നിൽ ​നി​ന്ന് ഏ​ഴ് ശ​ത​മാ​നം ആ​ക്കി ഉ​യ​ര്‍​ത്തും.

സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക സെ​ന്‍​സ​സ് പു​റ​ത്ത് വി​ടും. പി​യു​സി മു​ത​ല്‍ മു​ക​ളി​ലേ​ക്ക് പ​ഠി​ക്കു​ന്ന എ​ല്ലാ എ​സ്‌​സി എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ ലാ​പ് ടോ​പ് ന​ല്‍​കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​ പ​റ​യു​ന്നു.

അ​ഞ്ചി​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ല്‍ ത​ന്നെ അം​ഗീ​ക​രി​ക്കും.

1. ഗൃ​ഹ​ജ്യോ​തി - ആ​ദ്യ 200 യൂ​ണി​റ്റ് വൈ​ദ്യു​തി എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യം,
2. ഗൃ​ഹ​ല​ക്ഷ്മി- തൊ​ഴി​ല്‍ ര​ഹി​ത​രാ​യ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും 2,000 രൂ​പ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം,
3. അ​ന്ന​ഭാ​ഗ്യ- എ​ല്ലാ ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും ഓ​രോ മാ​സ​വും 10 കി​ലോ അ​രി/​റാ​ഗി/​ഗോ​ത​മ്പ്,
4.യു​വ​നി​ധി - അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് ആ​ദ്യ​ത്തെ ര​ണ്ടു​വ​ര്‍​ഷം എ​ല്ലാ തൊ​ഴി​ല്‍ ര​ഹി​ത​രാ​യ ഡി​ഗ്രി​യു​ള്ള യു​വ​തീയു​വാ​ക്ക​ള്‍​ക്കും പ്ര​തി​മാ​സം 3,000 രൂ​പ, ഡി​പ്ലോ​മ ഉ​ള്ള​വ​ര്‍​ക്ക് പ്ര​തി​മാ​സം 1,500 രൂ​പ,

5. ശ​ക്തി- എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ല്‍( കെ​എ​സ്ആ​ര്‍​ടി​സി, ബി​എം​ടി​സി) സൗ​ജ​ന്യ യാ​ത്ര എ​ന്നി​വ​യാ​ണ് അ​ഞ്ചി​ന വാ​ഗ്ദാ​ന​ങ്ങ​ള്‍.

ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക "പ്ര​ജാ​ധ്വ​നി' തിങ്കളാഴ്ച പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​ക സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്നും ബി​പി​എ​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് മൂ​ന്ന് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും അ​ട​ല്‍ ആ​ഹാ​ര്‍ കേ​ന്ദ്രം, ബി​പി​എ​ല്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് അ​ര​ലി​റ്റ​ര്‍ ന​ന്ദി​നി പാ​ല്‍ സൗ​ജ​ന്യം, പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് 10 ല​ക്ഷം വീ​ടു​ക​ള്‍, എ​സ്‌സി-​എ​സ്ടി സ്ത്രീ​ക​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് 10,000 രൂ​പ സ്ഥി​ര നി​ക്ഷേ​പം എ​ന്നി​വ പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്യു​ന്നു.