കൊ​ല​ക്കേ​സ് പ്ര​തി​ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍

12:12 PM May 02, 2023 | Deepika.com
കോ​ഴി​ക്കോ​ട്: വാ​ണി​മേ​ലി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി​ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍. ഭൂ​മി വാ​തു​ക്ക​ല്‍ സ്വ​ദേ​ശി ക​ക്കൂ​ട്ട​ത്തി​ല്‍ റ​ഷീ​ദി​നെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 2018 ല്‍ ​ഭൂ​മി​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി സി​റാ​ജി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​ണ് ഇയാൾ.

രാ​വി​ലെ, പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് റ​ഷീ​ദി​നെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ കണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.