റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ മരിച്ചു. തായിഫിനേയും അൽ ബാഹയെയും ബന്ധിപ്പിക്കുന്ന റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചതായാണു റിപ്പോർട്ട്.
മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മാതാപിതാക്കളും മറ്റു മൂന്നു സഹോദരങ്ങളും ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
അപകടത്തിൽ നിന്ന് നാല് വയസുകാരി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറു സഹോദരങ്ങൾ മരിച്ചു
03:45 AM May 02, 2023 | Deepika.com