മൂ​ന്നാം വ​യ​സി​ൽ കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ പ്ര​വേ​ശ​നം; പു​തി​യ പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ

03:16 AM May 02, 2023 | Deepika.com
ദോ​ഹ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഖ​ത്ത​റി​ലെ പൊ​തു കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ൽ മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ല് കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​നു​ക​ളി​ല്‍ ആ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​തി​നു ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി.

ദോ​ഹ ന​ഗ​ര​സ​ഭ​യി​ലെ അ​ബു ഹ​നീ​ഫ കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍, അ​ല്‍ റ​യാ​ന്‍ ന​ഗ​ര​സ​ഭ​യി​ലെ അ​ല്‍ മ​നാ​ര്‍ കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍, ഉം ​സ​ലാ​ല്‍ ന​ഗ​ര​സ​ഭ​യി​ലെ അ​ല്‍ ഖ​വ​ര്‍​സി​മി കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍, അ​ല്‍ ദാ​യീ​നി​ലെ സി​ക്രെ​ത്ത് കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ എ​ന്നി​വ​യി​ലാ​ണ് മൂ​ന്നു വ​യ​സു​കാ​ർ​ക്ക് പ്ര​വേ​ശ​നം.

മൂ​ന്നു വ​യ​സു മു​ത​ല്‍ വി​ദ്യാ​ഭ്യാ​സം ന​ല്‍​കി​യാ​ല്‍ അ​വ​രു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കാ​ന്‍ സ​ഹാ​യ​ക​മാ​കും എ​ന്ന​തി​നാ​ലാ​ണ് ഈ ​നീ​ക്കം.