"കേ​ര​ള സ്റ്റോ​റി'​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചു

09:57 PM May 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്ന് 32,000 പെ​ൺ​കു​ട്ടി​ക​ൾ മ​തം​മാ​റ്റ​ത്തി​ന് വി​ധേ​യ​രാ​യി ഭീ​ക​ര​വാ​ദി​ക​ളു​ടെ കൈ​യി​ൽ​പ്പെ​ട്ടെ​ന്ന ക​ഥ പ​റ​യു​ന്ന "ദ കേ​ര​ള സ്റ്റോ​റി' എ​ന്ന ചി​ത്ര​ത്തി​ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ(​സി​ബി​എ​ഫ്സി) പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി.

ഫ​സ്റ്റ് ക​ട്ടി​ൽ നി​ന്ന് 10 മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​തെ​ന്ന് നി​ർ​മാ​താ​വ് വി​പു​ൽ അ​മൃ​ത്‌​ലാ​ൽ ഷാ ​അ​റി​യി​ച്ചു.

ഹി​ന്ദു ആ​ചാ​ര​ങ്ങ​ള്‍​ക്ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി എ​തി​ര് നി​ൽ​ക്കു​ന്നു​വെ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സി​ബി​എ​ഫ്സി അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ ഒ​രു മു​ൻ​മു​ഖ്യ​മ​ന്ത്രി ഭീ​ക​ര​വാ​ദ​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​തും പാ​ക്കി​സ്ഥാ​ൻ, അ​മേ​രി​ക്ക എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യി കാ​ട്ടു​ന്ന ഭാ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.