മലപ്പുറം: കാസർഗോഡ് - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് നേർക്ക് കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷനു സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്.
കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് നേരിയ വിള്ളൽ സംഭവിച്ചു. കാര്യമായ കേടുപാടുകളോ യാത്രികർക്ക് പരിക്കോ ഇല്ലാതിരുന്നതിനാൽ സർവീസ് തുടർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മലപ്പുറത്ത് വന്ദേ ഭാരത് ട്രെയിനിന് നേർക്ക് കല്ലേറ്
09:04 PM May 01, 2023 | Deepika.com