കോഴിക്കോട്: കൊടുവള്ളിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ച് വയസുള്ള കുട്ടി മരിച്ചു. മാവൂർ ആശാരിപുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാൽ ആണ് മരിച്ചത്.
പ്രദേശത്തെ കല്യാണമണ്ഡപത്തിന് സമീപത്തുള്ള ഊഞ്ഞാലിൽ നിന്ന് നിയന്ത്രണം നഷ്ടമായി താഴേക്ക് പതിച്ചാണ് കുട്ടി മരിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.
ഊഞ്ഞാലിൽ നിന്ന് വീണ് കുട്ടി മരിച്ചു
08:07 PM May 01, 2023 | Deepika.com