ബാ​ർ കോ​ഴ​ക്കേ​സ്; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി​വ​ച്ചു

05:57 PM May 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബാ​ർ കോ​ഴ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ജൂ​ലൈ​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം കോ​ട​തി.

ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്‌​ന എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യ​താ​യി അ​റി​യി​ച്ച​ത്. കേ​സി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഇ​തു​വ​രെ മ​റു​പ​ടി സ​ത്യ​വാം​ഗ്‌​മൂ​ലം ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ന് വാ​ദം വേ​ണ്ടെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് ജൂ​ണി​ൽ വി​ര​മി​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ​യി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി പു​തി​യ ബെ​ഞ്ച് രൂ​പീ​ക​രി​ക്കേ​ണ്ട വ​രു​മെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.