പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​ക്ക് നേ​രെ അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

05:23 PM May 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​ർ മൂ​ല​വി​ളാ​ക​ത്ത് നടുറോഡിൽ വച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യയോട് മോ​ശ​മാ​യി പെ​രു​മാ​റി​യ പ്ര​തി പി​ടി​യി​ൽ. പ​ബ്ലി​ക് ലൈ​ബ്ര​റി ക്യാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ജ​യ്‌​സ​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ യു​വ​തി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വേ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി യു​വ​തി​യോ​ട് അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു.

ക്രൈം ​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ ഭാ​ര്യ​യാ​യ യു​വ​തി, പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ന​മ്പ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ ജ​യ്സ​ൺ പി​ടി​യി​ലാ​യ​ത്.