തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ക്രിസ്ത്യാനികളെ അവഹേളിക്കുന്ന നാടകത്തിന് എന്തിന് അനുമതി നല്‍കിയെന്ന് സുരേന്ദ്രന് ചോദിച്ചു.
ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും അപമാനിക്കുന്ന സിനിമകള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി നല്‍കുകയാണെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു. കക്കുകളി നാടകത്തിന് ഒരു നിയമവും കേരളാ സ്റ്റോറിക്ക് മറ്റൊരു നിയമവുമാണോ ഉള്ളതെന്നും സുരേന്ദ്രന് ചോദിച്ചു.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ ബിജെപി എവിടെയും തടഞ്ഞിട്ടില്ലെന്നും സുരേന്ദ്രന് അവകാശപ്പെട്ടു.
എല്ലാ സിനിമയും വസ്തുതയല്ല. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും സുരേന്ദ്രന് കൂട്ടിചേര്‍ത്തു.
""ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്, കക്കുകളിക്ക് ഒരു നിയമം, കേരളാ സ്റ്റോറിക്ക് മറ്റൊരു നിയമം''
09:58 PM May 01, 2023 | Deepika.com