വിവാഹ വീട്ടിലെ തിളച്ച രസത്തിൽ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു

01:37 PM May 01, 2023 | Deepika.com
ചെന്നൈ: വിവാഹ വീട്ടിലെ തിളച്ച രസത്തിൽ വീണ് പൊള്ളലേറ്റ കോളജ് വിദ്യാർഥി മരിച്ചു. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലാണ് സംഭവം. എന്നൂർ അത്തിപ്പട്ട് സ്വദേശി സതീഷ് (20) ആണ് മരിച്ചത്.

കഴിഞ്ഞയാഴ്ച തിരുവള്ളൂരിലെ കല്യാണമണ്ഡപത്തിലെ പാചകപ്പുരയിലായിരുന്നു അപകടം. അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് സതീഷ് വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബിസിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു സതീഷ്.