ദു​ബായി​ വി​മാ​നം പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ര്‍ വൈ​കും; യാ​ത്ര​ക്കാ​രെ വ​ല​ച്ച് എ​യ​ര്‍ ഇ​ന്ത്യ

01:41 PM May 01, 2023 | Deepika.com
കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ക​രി​പ്പൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഐ​എ​ക്‌​സ് 345 ദു​ബാ​യി വി​മാ​നം 12 മ​ണി​ക്കൂ​ര്‍ വൈ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

രാ​വി​ലെ 8.30ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് രാ​ത്രി എ​ട്ടി​ലേക്ക് മാ​റ്റി ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍ ബോ​ര്‍​ഡിം​ഗ് പാ​സെ​ടു​ത്ത ശേ​ഷം ഗേ​റ്റ് തു​റ​ക്കാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.

യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ളെ ഇ​വ​രെ റൂ​മു​ക​ളി​ലേക്ക് മാ​റ്റി. ടി​ക്ക​റ്റ് കാ​ന്‍​സ​ല്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് അ​ത് ചെ​യ്യാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

വീ​ട്ടി​ലേ​ക്ക് പോ​യി വ​രി​ക​യോ അ​ല്ലെ​ങ്കി​ല്‍ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് വി​ശ്ര​മി​ക്കു​ക​യോ ചെ​യ്യാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​റി​യി​ച്ച​ത്. ടാ​ക്‌​സി വി​ളി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യി തി​രി​ച്ചെ​ത്തി​യാ​ലും പ​ര​മാ​വ​ധി ആ​യി​രം രൂ​പ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് അ​റി​യി​പ്പ്.

അ​വ​ധി ക​ഴി​ഞ്ഞ് ദു​ബാ​യിയി​ലേക്ക് തി​രി​ച്ചു​പോ​കു​ന്ന​വ​രും കു​ടും​ബ​ത്തോ​ടെ യാ​ത്ര​ചെ​യ്യു​ന്ന​വ​രും ഉം​റ​ക്ക് പോ​കു​ന്ന​വ​രു​മൊ​ക്കെ​യാ​ണ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍.