കാസര്‍ഗോഡ്: ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ജില്ലാ സബ് ജഡ്ജി ബി.കരുണാകരന് സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്ന വിഷയമായിട്ടും കാലതാമസം എടുത്തു. രോഗികള്‍ക്കായി പകരം സംവിധാനം ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ചുമട്ടുതൊഴിലാളികള്‍ ചുമന്ന് താഴെ എത്തിച്ചത് വിവാദമായിരുന്നു. നേരത്തെ ഒരു രോഗിയെ ചുമന്ന് താഴെ ഇറക്കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഇത്.
കാസര്‍ഗോട്ടെ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം; ഗുരുതുതര വീഴ്ചയെന്ന് സബ് ജഡ്ജിന്റെ റിപ്പോര്‍ട്ട്
01:40 PM May 01, 2023 | Deepika.com