വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ പാ​ന​ല്‍ രൂ​പീ​ക​രി​ക്കും: എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

12:26 PM May 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​മ്പ​നെ പി​ടി​ച്ച​തു​കൊ​ണ്ട് മാ​ത്രം വ​ന്യ​മൃ​ഗ​ശ​ല്യം തീ​രി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ പാ​ന​ല്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

തീവ്രനി​ല​പാ​ട് ഉ​ള്ള​വ​ര്‍ പാ​ന​ലി​ല്‍ ഉ​ണ്ടാ​കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍ ഉ​ന്ന​ത​ത​ല ച​ര്‍​ച്ച സം​ഘ​ടി​പ്പി​ക്കും. കേ​ര​ള​ത്തി​ന് അക​ത്തും പു​റ​ത്തും ഉ​ള്ള വി​ദ​ഗ്ധ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

കു​ങ്കി​യാ​ന​ക​ളു​ടെ പാ​പ്പാ​ന്‍​മാ​ര്‍ വ​നം​വ​കു​പ്പി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. ആ ​നി​ല​യി​ല്‍ ത​ന്നെ അ​വ​രെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം എ​ന്ന ആ​വ​ശ്യം അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യ​വു​മാ​യി ചേ​ര്‍​ത്ത് വാ​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ തു​റ​ന്നു​വി​ട്ട അ​രി​ക്കൊ​മ്പ​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​ന മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

ടെ​ലി കോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് ആ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.