ഇടുക്കി: അരിക്കൊന്പനെ മാറ്റിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചക്കകൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാനക്കൂട്ടം ഷെഡ് തകര്‍ത്തു.
മൗണ്ട് ഫോര്‍ട്ട് സ്കൂളിന് സമീപം താമസിക്കുന്ന രാജന്റെ ഷെഡാണ് തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചിനായിരുന്നു ആക്രമണം
സംഭവ സമയത്ത് ഇവിടെ ആരും ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് ഇവിടെയെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആനകളെ തുരത്തിയത്.
ചക്കകൊമ്പനും പിടിയാനകളും കുട്ടിയാനകളും അടങ്ങിയ സംഘമാണ് ഷെഡ് തകര്‍ത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപത്തെ കൃഷിയിടത്തിലിറങ്ങിയും ആനകൾ വലിയ നാശം വിതച്ചിട്ടുണ്ട്.
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് തകര്‍ത്തു
01:40 PM May 01, 2023 | Deepika.com