കൊ​ല്ലം ബൈ​പാ​സി​ല്‍ വാ​ഹ​നാ​പ​ക​ടം; ഹോ​മി​യോ ഡോ​ക്ട​റും ഡ്രൈ​വ​റും മ​രി​ച്ചു

12:24 PM May 01, 2023 | Deepika.com
കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ മി​നി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡ്രൈ​വ​ര്‍ സു​നി​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

മങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡോ​ക്ട​ര്‍​ക്ക് ഹോ​മി​യോ​പ്പ​തി മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി അ​വാ​ര്‍​ഡ് വാ​ങ്ങി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം.