ലണ്ടൻ: യുകെയില്‍ നിശാക്ലബിന് പുറത്തുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോണ്‍വാളിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ബോട്മിന് നിവാസിയായ 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
30ഓളം പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഏഴുപേരും വനിതകളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, മനപൂര്‍വം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ഡെവണ്‍, കോണ്‍വാള്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
യുകെയിൽ കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു; ഏഴുപേർക്ക് പരിക്ക്
12:26 PM May 01, 2023 | Deepika.com