കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി വെട്ടിക്കുറച്ചു. ഇനി മുതൽ ഒരു വർഷത്തെ കാലാവധിയുള്ള ലൈസൻസായിരിക്കും അനുവദിക്കുകയെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മൂന്ന് വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുകയും പിന്നീട് തൊഴിൽ മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതോടെ പുതിയ ലൈസൻസുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള കാലാവധി ഒരു വര്‍ഷമാകും.
ട്രാഫിക് ഡിപ്പാർട്ട്മെന്റ് നേരിട്ട് സന്ദർശിക്കാതെ ഓൺലൈൻ സംവിധാനം വഴി ലൈസൻസ് പുതുക്കാൻ സാധിക്കും.
കുവൈറ്റിൽ പ്രവാസികളുടെ ലൈസൻസ് കാലാവധി ഒരു വർഷമാക്കി
02:07 AM May 01, 2023 | Deepika.com