ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്നു ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​തൃ​ത്വം

01:48 AM May 01, 2023 | Deepika.com
ജ​ല​ന്ധ​ർ: പ​ഞ്ചാ​ബ് മു​ൻ​മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ് സിം​ഗ് ബാ​ദ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​നു പി​ന്നാ​ലെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ട് മാ​റ്റി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​തൃ​ത്വം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കൊ​പ്പം മ​ത്സ​രി​ക്കാ​ൻ അ​കാ​ലി​ദ​ൾ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വി​ശ​ദീ​ക​ര​ണം.

ശി​രോ​മ​ണി അ​കാ​ലി​ദ​ളു​മാ​യി സ​ഖ്യ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഹ​ർ​ദീ​പ് സിം​ഗ് പു​രി​യും ത​ള്ളി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ പ്ര​കാ​ശ് സിം​ഗ് ബാ​ദ​ലി​ന് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി-​എ​സ്എ​ഡി സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ചെ​വി​കൊ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ​ക്കെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് വി​ർ​സ സിം​ഗ് വാ​ൽ​തോ​ഹ പ​റ​ഞ്ഞു.