മും​ബൈ​യി​ൽ സൂ​ര്യ​നു​ദി​ച്ചു, ജ​യ്സ്‌വാ​ളി​ന്‍റെ സെ​ഞ്ചു​റി പാ​ഴാ​യി

12:07 AM May 01, 2023 | Deepika.com
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ 1000-ാമ​ത് മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ത​ക​ർ​ത്ത് മും​ബൈ ഇ​ന്ത്യ​ൻ​സ്. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 213 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്ന് പ​ന്തു​ക​ൾ ശേ​ഷി​ക്കെ മും​ബൈ മ​റി​ക​ട​ന്നു. ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു മും​ബൈ​യു​ടെ ജ​യം. സ്കോ​ർ: രാ​ജ​സ്ഥാ​ൻ 212-7 (20), മും​ബൈ 214-4 (19.3).

സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ടിം ​ഡേ​വി​ഡി​ന്‍റെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മും​ബൈ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. വ​ലി​യ ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ട് ഇ​റ​ങ്ങി​യ മും​ബൈ​യ്ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യെ (3) ന​ഷ്ട​മാ​യി. പി​ന്നീ​ട് ഇ​ഷാ​ൻ കി​ഷ​നും കാ​മ​റൂ​ണ്‍ ഗ്രീ​നും ചേ​ർ​ന്ന് 62 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. ഇ​ഷാ​ൻ 23 പ​ന്തി​ൽ 28 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ഗ്രീ​ൻ 26 പ​ന്തി​ൽ 44 റ​ണ്‍​സെ​ടു​ത്തു.

ഇ​ഷാ​നു പി​ന്നാ​ലെ ക​ള​ത്തി​ലെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് മും​ബൈ​യു​ടെ സ്കോ​റി​ഗി​നു വേ​ഗം കൂ​ട്ടി. 29 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 55 റ​ണ്‍​സാ​ണ് സൂ​ര്യ​കു​മാ​ർ നേ​ടി​യ​ത്. തി​ല​ക് വ​ർ​മ 21 പ​ന്തി​ൽ 29 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ ടിം ​ഡേ​വി​ഡ് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. അ​വ​സാ​ന ഓ​വ​റി​ലെ ആ​ദ്യ മൂ​ന്ന് പ​ന്തും സി​ക്സ് പ​റ​ത്തി​യാ​ണ് ഡേ​വി​ഡ് മും​ബൈ​യെ വി​ജ​യ​ത്തി​ല​കം അ​ണി​യി​ച്ച​ത്. 14 പ​ന്തി​ൽ പു​റ​ത്താ​കാ​തെ അ​ഞ്ച് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 45 റ​ണ്‍​സാ​ണ് ഡേ​വി​ഡ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​നു മി​ന്നും തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​ർ ഒ​രു​ക്കി​യ​ത്. യ​ശ​സ്വി ജ​യ്സ്‌​വാ​ൾ സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ൾ ജോ​സ് ബ​ട്ട്ല​ർ 18 റ​ൺ​സെ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് 72 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. 62 പ​ന്തി​ൽ ജ​യ്സ്‌​വാ​ൾ 124 റ​ണ്‍​സ് നേ​ടി. എ​ട്ട് സി​ക്സും 16 ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജ​യ്സ്‌​വാ​ളി​ന്‍റെ ഇ​ന്നിം​ഗ്സ്. ജോ​സ് ബ​ട്ട്ല​റാ​ണ് രാ​ജ​സ്ഥാ​ൻ ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന സ്കോ​റി​നു​ട​മ. നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ 14 റ​ണ്‍​സെ​ടു​ത്തു.

മും​ബൈ​യ്ക്കാ​യി അ​ർ​ഷ​ദ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. പി​യൂ​ഷ് ചൗ​ള ര​ണ്ട് വി​ക്ക​റ്റും നേ​ടി. ജ​യ​ത്തോ​ടെ മും​ബൈ എ​ട്ട് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. പ​ത്ത് പോ​യി​ന്‍റു​ള്ള രാ​ജ​സ്ഥാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.