കോൽക്കത്ത: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും നാഷണൽ യൂണിയൻ ഓഫ് ജൂട്ട് വർക്കേഴ്സ്(എൻയുജെഡബ്യു) ജനറൽ സെക്രട്ടറിയുമായ ഗണേഷ് സർക്കാർ(80) അന്തരിച്ചു. കോൽക്കത്തയിലെ ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
ഐഎൻടിയുസിയുടെ ദേശീയ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് സർക്കാർ. കോൽക്കത്തയിലെ ഐഎൻടിയുസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിനായി വച്ചിരുന്നു. സിഐടിയു, എഐടിയുസി, യുടിയുസി അടക്കമുള്ള സംഘടനകളിലെ നേതാക്കളും പ്രവർത്തകരും ആദരമർപ്പിച്ചു.
മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് ഗണേഷ് സർക്കാർ അന്തരിച്ചു
12:02 AM May 01, 2023 | Deepika.com