മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് ന​ക്സ​ലുകൾ കൊ​ല്ല​പ്പെ​ട്ടു

10:57 PM Apr 30, 2023 | Deepika.com
ഗ​ഡ്ചി​രോ​ളി: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ളി​യി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ദ​ലം ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ന​ക്സ​ലൈ​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മാ​നെ രാ​ജാ​റാ​മി​നും പെ​രി​മി​ലി ഔ​ട്ട്‌​പോ​സ്റ്റി​നും ഇ​ട​യി​ലു​ള്ള കെ​ദ്മാ​റ വ​ന​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ന​ക്സ​ലു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പെ​രി​മി​ലി ദ​ലം ക​മാ​ൻ​ഡ​ർ ബി​റ്റ്‌​ലു മാ​ധ​വി, വാ​സു, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.