കോട്ടയം: ആസാം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ആസാം ലക്ഷിംപൂര്‍ സ്വദേശിയായ ഭീമാലാല്‍ സാഹു (38) വിനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ കമ്പനിയിലെ ജോലിക്കാരനായ ആസാം സ്വദേശിയെ ഇരുമ്പ് സ്പാനര്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഭീമാലാല്‍ തന്റെ കൈയില്‍ കരുതിയിരുന്ന ഇരുമ്പ് സ്പാനര്‍ ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭീമാലാലിനെ പിടികൂടുകയുമായിരുന്നു.
കൊലപാതക ശ്രമം: ആസാം സ്വദേശി അറസ്റ്റില്‍
10:53 PM Apr 30, 2023 | Deepika.com