കൊച്ചി: ആലുവയില്‍ കഞ്ചാവ് കേസിൽ എസ്ഐയും മകനും പിടിയിൽ. എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സാജനും മകൻ നവീനുമാണ് (21) അറസ്റ്റിലായത്. ട്രെയിനിൽ കഞ്ചാവ് കടത്തിയ മകനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് വിരമിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോൾ സാജൻ അറസ്റ്റിലാകുന്നത്.
കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാനാണ് സാജൻ സഹായിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ചത് വാഴക്കുളം സ്വദേശിയും സാജന്റെ മകനുമായ നവീന്‍ വേണ്ടിയെന്നാണ് പോലീസ് കണ്ടെത്തൽ.
കഴിഞ്ഞ 22 ന് 28 കിലോ കഞ്ചാവുമായി ആലുവ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലാകുന്നത്.
കഞ്ചാവ് കേസിൽ എസ്ഐയും മകനും പിടിയിൽ
10:29 PM Apr 30, 2023 | Deepika.com