സാത്വിക്-ചിരാഗ് സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
11:06 PM Apr 30, 2023 | Deepika.com
ദുബായ്: ഏഷ്യൻ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ സ്വർണമെഡൽ നേടിയ സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാത്വിക്സായ്രാജിനും ചിരാഗ് ഷെട്ടിക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരഷ സഖ്യമാണ് സാത്വിക്സായ്രാജും ചിരാഗ് ഷെട്ടിയും. മൂന്നു ഗെയിമുകളുടെ തീപാറുന്ന പോരാട്ടത്തിനൊടുവിൽ മലേഷ്യയുടെ വൺ യൂ സിൻ-തിയോ ഈ യി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.