സു​ഡാ​നി​ൽ​നി​ന്നു 13 മ​ല​യാ​ളി​ക​ൾ കൂ​ടി നാ​ട്ടി​ലെ​ത്തി

07:59 PM Apr 30, 2023 | Deepika.com
നെ​ടു​മ്പാ​ശേ​രി: ആ​ഭ്യ​ന്ത​ര ക​ലാ​പം തു​ട​രു​ന്ന സു​ഡാ​നി​ൽ​നി​ന്ന് 13 മ​ല​യാ​ളി​ക​ൾ കൂ​ടി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. നി​ഖി​ൽ, രാ​ഗി​ൻ പു​ത്ത​ൻ​പു​ര​യി​ൽ, അ​നി​ൽ നാ​രാ​യ​ണ​ൻ, ബ്രി​ജേ​ഷ് കു​മാ​ർ, ഉ​ണ്ണി വ​ലി​യ​പ​റ​മ്പി​ൽ, ശ​ശി​കു​മാ​ർ, മ​നോ​ജ് കു​മാ​ർ അ​യ്യ​പ്പ​ൻ, ചി​ത്ര​ൻ മു​ര​ളി, പ്ര​വീ​ൺ ഫി​ലി​പ്പ്, സാം​സം​ഗ് ഫെ​ർ​ണാ​ണ്ട​സ്, തൗ​ഫീ​ഖ്, സ​യ്യി​ദ് ചെ​റു​ശേ​രി, വി​ജേ​ഷ് ചാ​ക്കോ എ​ന്നി​വ​രാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​യ​ർ ഏ​ഷ്യാ വി​മാ​ന​ത്തി​ൽ രാ​വി​ലെ 08.15 ഓ​ടെ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​വ​രെ നോ​ർ​ക്ക അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​യാ​ക്കി. സു​ഡാ​നി​ൽ​നി​ന്ന് ജി​ദ്ദ വ​ഴി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.