കോൺവെയുടെ റൺവേയിൽ കയറ്റിക്കളിച്ച് പ​ഞ്ചാ​ബ്

07:52 PM Apr 30, 2023 | Deepika.com
ചെ​ന്നൈ: അ​വ​സാ​ന പ​ന്തി​ൽ മൂ​ന്ന് റ​ൺ​സ് ഓ​ടി​യെ​ടു​ത്ത് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ വി​ജ​യം നേ​ടി പ​ഞ്ചാ​ബ് കിം​ഗ്സ്. ഡെവൺ കോൺവെയുടെ കരുത്തിൽ സി​എ​സ്കെ ഉ​യ​ർ​ത്തി​യ 201 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം, അ​വ​സാ​ന പ​ന്തി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ സി​ക്ക​ന്ദ​ർ റാ​സ ഉ​യ​ർ​ത്തി വി​ട്ട പു​ൾ​ഷോ​ട്ടി​ൽ കിം​ഗ്സ് മ​റി​ക​ട​ന്നു.

സ്കോ​ർ:
ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 200/4(20)
പ​ഞ്ചാ​ബ് കിം​ഗ്സ് 201/6(20)


ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി നാ​യ​ക​ൻ എം.​എ​സ്. ധോ​ണി അ​വ​സാ​ന ര​ണ്ട് പ​ന്തു​ക​ളി​ൽ നേ​ടി​യ ര​ണ്ട് സി​ക്സ​റു​ക​ളാ​ണ് സി​എ​സ്കെ​യെ 200 ക​ട​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പ്ര​ഭ്സി​മ്ര​ൻ സിം​ഗ്(24 പ​ന്തി​ൽ 42), ലി​യാം ലി​വിം​ഗ്സ്റ്റ​ൺ(24 പ​ന്തി​ൽ 40) എ​ന്നി​വ​ർ കിം​ഗ്സി​നെ മി​ക​ച്ച തു​ട​ക്കം ന​ൽ​കി.

വി​ക്ക​റ്റു​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ഷ്ട​മാ​യെ​ങ്കി​ലും സാം ​ക​റ​ൻ(29), ജി​തേ​ഷ് ശ​ർ​മ(10 പ​ന്തി​ൽ 21) എ​ന്നി​വ​ർ ടീം ​സ്കോ​ർ ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്നു. മ​തീ​ഷ പ​തി​ര​ന മി​ക​ച്ച ലൈ​നി​ലു​ള്ള പ​ന്തു​ക​ളു​മാ​യി അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​റ​ഞ്ഞെ​ങ്കി​ലും ആ​റ് പ​ന്തി​ൽ 13 റ​ൺ​സെ​ന്ന വി​ജ​യ​സ​മ​വാ​ക്യം മി​ക​ച്ച റ​ണ്ണിം​ഗി​ലൂ​ടെ കിം​ഗ്സ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. സി​എ​സ്കെ​യ്ക്കാ​യി തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ മൂ​ന്നും ജ​ഡേ​ജ ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി.

നേ​ര​ത്തെ, 52 പ​ന്തി​ൽ 16 ഫോ​റു​ക​ൾ പാ​യി​ച്ച് 92* റ​ൺ​സ് നേ​ടി​യ കോ​ൺ​വെ ആ​ണ് ആ​തി​ഥേ​യ​രു​ടെ ബാ​റ്റിം​ഗ് ന​യി​ച്ച​ത്. 37 റ​ൺ​സ് നേ​ടി​യ ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ആ​ണ് ടീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ്കോ​റി​നു​ട​മ. കിം​ഗ്സി​നാ​യി ക​റ​ൻ, റാ​സ, അ​ർ​ഷ്ദീ​പ് സിം​ഗ്, രാ​ഹു​ൽ ചാ​ഹ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​തം സ്വ​ന്ത​മാ​ക്കി.

ജ​യ​ത്തോ​ടെ 10 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് കിം​ഗ്സ്. സ​മാ​ന പോ​യി​ന്‍റു​ള്ളി സി​എ​സ്കെ മി​ക​ച്ച റ​ൺ​നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.