ഡി​ങ് ലി​റെ​ൻ ലോ​ക ചെ​സ് ചാ​മ്പ്യ​ൻ

07:51 PM Apr 30, 2023 | Deepika.com
അ​സ്താ​ന (ക​സാ​ക്കി​സ്ഥാ​ൻ): ചൈ​ന​യു​ടെ ഡി​ങ് ലി​റെ​ൻ ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ൻ. ചൈ​ന​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ ചെ​സ് ലോ​ക ചാ​മ്പ്യ​നാ​ണ് ലി​റെ​ൻ. റ​ഷ്യ​യു​ടെ ഇ​യാ​ൻ നി​പോം​നി​ഷി​യെ ടൈ​ബ്രേ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലി​റെ​ൻ ലോ​ക ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ടൈ​ബ്രേ​ക്ക​റി​ൽ ആ​ദ്യ മൂ​ന്ന് ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​പ്പോ​ൾ നി​ർ​ണാ​യ​ക​മാ​യ നാ​ലാം ഗെ​യിം ഡി​ങ് ലി​റെ​ൻ വി​ജ​യി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. പു​തി​യ ലോ​ക​ചാ​മ്പ്യ​നാ​യ ലി​റെ​ന് 1.1 മി​ല്യ​ൺ യൂ​റോ​യാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. നി​പോം​നി​ഷി​ക്ക് 900,000 യൂ​റോ​യും ല​ഭി​ക്കും.

2018ലാ​ണ് അ​വ​സാ​ന​മാ​യി ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ട​ത്. അ​ന്ന് നോ​ർ​വേ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നും അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നോ ക​രു​വാ​ന​യും ത​മ്മി​ലാ​യി​രു​ന്നു കി​രീ​ട പോ​രാ​ട്ടം. 2010നു​ശേ​ഷം ഇ​തു നാ​ലാം ത​വ​ണ​യാ​ണ് (2012, 2016, 2018, 2023) ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ട​ത്.