താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഇരുനില കെട്ടിടം തകർന്ന് ആറ് പേർ മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്.
കെട്ടിടത്തിന്റെ താഴെയും ഒന്നാം നിലയിലും ഗോഡൗണുകൾ ആയിരുന്നു. മുകളിൽ നാല് കുടുംബങ്ങളെ പാർപ്പിച്ചിരുന്നതായും അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തതായും അധികൃതർ കൂട്ടിച്ചേർത്തു.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേന, സിവിക് ടീമുകൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ജോലികൾ തുടരുകയാണെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ റീജിയണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ മേധാവി അവിനാഷ് പറഞ്ഞു.
അപകടത്തിൽ ഗോഡൗണിൽ ലോഡ് ഇറക്കാനെത്തിയ കണ്ടെയ്നറും രണ്ട് ടെമ്പോകളും തകർന്നു.
മഹാരാഷ്ട്രയിൽ ഇരുനില കെട്ടിടം തകർന്ന് ആറ് മരണം
07:49 PM Apr 30, 2023 | Deepika.com