കോ​ക്പി​റ്റി​ൽ പൈ​ല​റ്റ് വ​നി​താ സു​ഹൃ​ത്തി​നെ ക​യ​റ്റി​യ സം​ഭ​വം; എ​യ​ർ ഇ​ന്ത്യ​ക്ക് നോ​ട്ടീ​സ്

06:20 PM Apr 30, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​നു​ള്ളി​ൽ വ​നി​താ സു​ഹൃ​ത്തി​നെ ക​യ​റ്റി​യ പൈ​ല​റ്റി​ന്‍റെ ന​ട​പ​ടി കൃ​ത്യ​സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന എ​യ​ർ ഇ​ന്ത്യ​ക്ക് നോ​ട്ടീ​സ് ന​ൽ​കി ഡ‌​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ എ​വി​യേ​ഷ​ൻ(​ഡി​ജി​സി​എ).‌

എ​യ​ർ ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ​വി​ഭാ​ഗം ത​ല​വ​നാ​യ ഹെ​ന്‍‌​റി ഡോ​ണ​ഹോ​യ്ക്കാ​ണ് ഡി​ജി​സി​എ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഏ​പ്രി​ൽ 21-ന് ​നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച വി​വ​രം ഇ​പ്പോ​ഴാ​ണ് ഡി​ജി​സി​എ പ​ര​സ്യ​മാ​ക്കി​യ​ത്.

ഫെ​ബ്രു​വ​രി 27-ന് ​ദു​ബാ​യ്‌യിൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ലു​ള്ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ കോ​ക്പി​റ്റി​നു​ള്ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് പൈ​ല​റ്റി വ​നി​താ സു​ഹൃ​ത്തി​നെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​സം​ഭ​വം എ​യ​ർ ഇ​ന്ത്യ ഡി​ജി​സി​എ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ കാ​ബി​ൻ ക്രൂ ​അം​ഗം ഡോ​ണ​ഹോ​യ്ക്ക് അ​യ​ച്ച ര​ഹ​സ്യ ഇ-​മെ​യി​ൽ വ​ഴി​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. എ​ങ്കി​ലും ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​നാ​ണ് എ​യ​ർ ഇ​ന്ത്യ ശ്ര​മി​ച്ച​ത്.