അ​രി​ക്കൊ​മ്പ​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ണ്ട്, ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം: ഡോ. ​അ​രു​ൺ സ​ക്ക​റി​യ

02:04 PM Apr 30, 2023 | Deepika.com
കു​മ​ളി: അ​രി​ക്കൊ​മ്പ​ന്‍റെ ദേ​ഹ​ത്ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടെ​ന്ന് ഡോ. ​അ​രു​ൺ സ​ക്ക​റി​യ. നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. തു​റ​ന്നു വി​ടു​ന്ന​തി​നു മു​മ്പ് ചി​കി​ത്സ ന​ൽ​കി. ഇ​നി​യും ചി​കി​ത്സ തു​ട​രു​മെ​ന്നും അ​രു​ൺ സ​ക്ക​റി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​രി​ക്കൊ​മ്പ​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പെ​രി​യാ​റി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ന​യു​ള്ള​ത്. ആ​ന​യെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.