തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഇന്ന് മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിക്കും. റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താല ഇട്ടോണം സെന്ററിൽ 11-ന് നടക്കും.
ഇതേസമയം 800 റോഡുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്. 800 പദ്ധതികളിലായി 1,840 കിലോമീറ്റർ റോഡ് 150 കോടി രൂപ ചെലവിലാണ് ഒരുക്കിയിരിക്കുന്നത്.
800 റോഡുകൾ ഇന്ന് നാടിന് സമർപ്പിക്കും
07:50 AM Apr 30, 2023 | Deepika.com