കോ​ഴി​ക്കോ​ട്ട് 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

06:39 AM Apr 30, 2023 | Deepika.com
കോ​ഴി​ക്കോ​ട്: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 65 ല​ക്ഷം രൂ​പ മൂ​ല്യം വ​രു​ന്ന അ​ന​ധി​കൃ​ത സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​ല​പ്പു​റം മൂ​ന്നി​യൂ​ർ സ്വ​ദേ​ശി പ​തി​യി​ൽ വി​ജേ​ഷ് (33) അ​റ​സ്റ്റി​ലാ​യി.

ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന 1,165 ഗ്രാം ​സ്വ​ർ​ണ​മി​ശി​ത്രം ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ത്തി. നാ​ല് ക്യാ​പ്സൂ​ളു​ക​ളാ​യി ആ​ണ് ഇ​ത് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.