ഗോ​കു​ലം വീ​ണു; എ​എ​ഫ്സി ക​പ്പി​ന് യോ​ഗ്യ​ത നേ​ടി ഒ​ഡീ​ഷ

12:46 AM Apr 30, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോൺഫെഡറേഷൻ(​എ​എ​ഫ്സി) ക​പ്പി​ന് യോ​ഗ്യ​ത നേ​ടി ഒ​ഡീ​ഷ എ​ഫ്സി. 3 -1 എ​ന്ന സ്കോ​റി​നാ​ണ് സൂ​പ്പ​ർ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ ഒ​ഡീ​ഷ ഗോ​കു​ല​ത്തെ വീ​ഴ്ത്തി​യ​ത്.

ഡീ​ഗോ മൗ​റീ​ഷ്യോ(18', 31', 53' - പെ​ന​ൽ​റ്റി) നേ​ടി​യ ഹാ​ട്രി​ക്കാ​ണ് ഒ​ഡീ​ഷ​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. അ​ല​സ​മാ​യി ക​ളി​ച്ച ഗോ​കു​ല​ത്തി​നാ​യി ഫ​ർ​ഷ​ദ് നൂ​ർ(36') ആ​ണ് ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.