സ​ണ്‍​റൈ​സേ​ഴ്സി​ന് ജ​യം

12:07 AM Apr 30, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ജ​യം. ഒ​ൻ​പ​ത് റ​ണ്‍​സി​നാ​യി​നാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദ് സീ​സ​ണി​ലെ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ:- ഹൈ​ദ​രാ​ബാ​ദ് 197-6 (20), ഡ​ൽ​ഹി 188-6 (20)

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദി​നാ​യി ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ്മ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 36 പ​ന്തി​ൽ ഒ​രു സി​ക്സും 12 ഫോ​റും ഉ​ൾ​പ്പെ​ടെ 67 റ​ണ്‍​സാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്. രാ​ഹു​ൽ ത്രി​പാ​ഠി പ​ത്ത് റ​ണ്‍​സും അ​ബ്ദു​ൾ സ​മ​ദ് 28 റ​ണ്‍​സും നേ​ടി.

പു​റ​ത്താ​കാ​തെ ഹെ​ൻ റി​ച്ച് ക്ലാ​സെ​ൻ 27 പ​ന്തി​ൽ 53 റ​ണ്‍​സും അ​കേ​ൽ ഹൊ​സൈ​ൻ 10 പ​ന്തി​ൽ 16 റ​ണ്‍​സു​മെ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. ഡ​ൽ​ഹി​ക്കാ​യി മി​ച്ച​ൽ മാ​ർ​ഷ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് ര​ണ്ടാം പ​ന്തി​ൽ നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​റെ (0) ന​ഷ്ട​മാ​യി. പി​ന്നീ​ട് ഫി​ലി​പ്പ് സാ​ൾ​ട്ടും മി​ച്ച​ൽ മാ​ർ​ഷും ചേ​ർ​ന്ന് ഡ​ൽ​ഹി​യെ മു​ന്നോ​ട് ന​യി​ച്ചു. സാ​ൾ​ട്ട് 35 പ​ന്തി​ൽ 59 റ​ണ്‍​സും മാ​ർ​ഷ് 39 പ​ന്തി​ൽ 63 റ​ണ്‍​സു​മെ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് 112 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 14 പ​ന്തി​ൽ 29 റ​ണ്‍​സും റി​പാ​ൽ പ​ട്ടേ​ൽ എ​ട്ട് പ​ന്തി​ൽ 11 റ​ണ്‍​സു​മെ​ടു​ത്തു. എ​ന്നാ​ൽ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ജ​യി​ക്കാ​ൻ അ​നി​വാ​ര്യ​മാ​യ റ​ണ്‍​സി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​രു​വ​ർ​ക്കും ആ​യി​ല്ല.

ജ​യ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് ആ​റ് പോ​യി​ന്‍റോ​ടെ എ​ട്ടാം സ്ഥാ​ന​ത്തെ​ത്തി.