അ​രി​ക്കൊ​ന്പ​നെ പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചു

10:44 PM Apr 29, 2023 | Deepika.com
കു​മ​ളി: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ലെ ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടാ​ന അ​രി​ക്കൊ​മ്പ​നെ പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച ശേ​ഷം നാ​ല് കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​നി​മ​ൽ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന യാ​ത്ര​യ്ക്കൊ​ടു​വി​ലാ​ണ് പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ​ത്തി​യ​ത്. സീ​നി​യ​റോ​ട വ​ന​മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​ന്പ​നെ തു​റ​ന്നു​വി​ടു​ക. ഇ​തി​നാ​യി ആ​നി​മ​ൽ ആം​ബു​ല​ൻ​സി​ൽ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യ​ത്.

വ​നം​വ​കു​പ്പ് സീ​നി​യ​ര്‍ വെ​റ്റി​ന​റി ഓ​ഫീ​സ​ര്‍ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വ​ച്ച​ത്. അ​രി​ക്കൊ​മ്പ​നു​മാ​യി ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​മ​ളി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ചി​ന്ന​ക്ക​നാ​ല്‍-​കു​മ​ളി റൂ​ട്ടി​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.