ലാ​ഭം നിറച്ച് കെ​എ​സ്ആ​ർ​ടി​സി യാ​ത്രാ ഫ്യു​വ​ൽ​സ്; ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ 1,106 കോ​ടി വി​റ്റു​വ​ര​വ്

10:05 PM Apr 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ത​ര​ണ മേ​ഖ​ല​യി​ൽ ചു​വ​ടു​റ​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി യാ​ത്രാ ഫ്യു​വ​ൽ​സ്. സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ത്രാ ഫ്യു​വ​ൽ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ ഇ​തു​വ​രെ​യു​ള്ള വി​റ്റു​വ​ര​വ് 1,106 കോ​ടി രൂ​പ​യാ​യി.

കെ​എ​സ്ആ​ർ​ടി​സി വാ​ഹ​ന​ങ്ങ​ൾ​ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ് ഇ​ത്. ഇ​തി​ൽ 25.53 കോ​ടി രൂ​പ ക​മ്മീ​ഷ​ൻ ഇ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ല​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കി​യ​തു​വ​ഴി മാ​ത്രം 163 കോ​ടി രൂ​പ വി​റ്റു​വ​ര​വു​ണ്ടാ​യി. ഇ​തി​ൽ നി​ന്ന് 4.81 കോ​ടി രൂ​പ ക​മ്മീ​ഷ​ൻ ഇ​ന​ത്തി​ൽ ല​ഭി​ച്ചു.

2022 ഏ​പ്രി​ൽ മു​ത​ൽ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് കാ​ര​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്ന 162 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ യാ​ത്രാ ഫ്യൂ​വ​ൽ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി ബ​സു​ക​ൾ​ക്ക് ഇ​ന്ധ​നം ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ സാ​ധി​ച്ചു.