ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കേ​ജ​രി​വാ​ൾ ജ​ന്ത​ർ മ​ന്ത​റി​ൽ

08:56 PM Apr 29, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ രം​ഗ​ത്ത്. ജ​ന്ത​ര്‍ മ​ന്ദ​റി​ലെ സ​മ​ര​വേ​ദി​യി​ലെ​ത്തി​യ കേ​ജ​രി​വാ​ൾ സ​മ​രം ചെ​യ്യു​ന്ന താ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത്‌​ല​റ്റു​ക​ൾ അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി. എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി ജ​ന്ത​ർ മ​ന്ദ​റി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. എ​ന്തു​കൊ​ണ്ട്? കാ​ര​ണം, രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ സ്ത്രീ​ക​ളോ​ടും ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രോ​ടും ഒ​രു വ​ലി​യ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

ഈ ​രാ​ജ്യ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന ഓ​രോ പൗ​ര​നും ഗു​സ്തി താ​ര​ങ്ങ​ള്‍​ക്കൊ​പ്പം നി​ൽ​ക്കും. ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗി​നെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ്. ബി​ജെ​പി എം​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഗു​സ്തി താ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ജ​രി​വാ​ളി​നെ കൂ​ടാ​തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി, ക​ര്‍​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്, ജ​മ്മു കാ​ഷ്മീ​ർ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്, സി​പി​എം. നേ​താ​വ് ബൃ​ന്ദ കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​രും ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​ന്ത​ര്‍ മ​ന്ത​റി​ലെ​ത്തി​യി​രു​ന്നു.