ദൗ​ത്യം വി​ജ​യ​ത്തി​ലേ​ക്ക്; അ​രി​ക്കൊ​മ്പ​നു​മാ​യി കു​ങ്കി​ക​ള്‍ വാ​ഹ​ന​ത്തി​ന് അ​രി​കി​ലേ​യ്ക്ക് നീ​ങ്ങി

02:30 PM Apr 29, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്നു. മ​യ​ക്കു​വെ​ടി​യേ​റ്റ് മ​യ​ങ്ങി​യ കൊ​മ്പ​നു​മാ​യി നാ​ല് കു​ങ്കി ആ​ന​ക​ള്‍ വാ​ഹ​ന​ത്തി​ന് അ​രി​കി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്. അ​ല്‍​പ​സ​മ​യ​ത്തി​ന​കം ആ​ന​യെ റോ​ഡി​ലെ​ത്തി​ക്കും.

പിന്നീട് കുങ്കികളുടെ സഹായത്തോടെ തന്നെ അരിക്കൊന്പനെ ലോറിയിൽ കയറ്റും. വി​ക്രം, സൂ​ര്യ​ന്‍, കോ​ന്നി സു​രേ​ന്ദ്ര​ന്‍, കു​ഞ്ചു എ​ന്നീ കു​ങ്കി​യാ​ന​ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

11.55 ഓ​ടെ സി​മ​ന്‍റുപാ​ല​ത്തു​വ​ച്ചാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച​ത്. 12.40ന് ​ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കി. ആ​ന​യെ ഇ​വി​ടെ​നി​ന്ന് മാ​റ്റാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ്.

വ​ഴി തെ​ളി​ക്കാ​ന്‍ ജെ​സി​ബി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​രി​ക്കൊ​മ്പ​നെ കൊ​ണ്ടു​പോ​കാ​നു​ള്ള ലോ​റി​യും ബേ​സ് ക്യാ​മ്പി​ല്‍​നി​ന്ന് ഇ​വി​ടെ എ​ത്തി​ച്ചു.