"മ​ന്‍ കി ​ബാ​ത്തി​ന്‍റെ' 100-ാം എ​പ്പി​സോ​ഡ് യു​എ​ന്‍ ആ​സ്ഥാ​ന​ത്ത് ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും

04:00 PM Apr 29, 2023 | Deepika.com
ന്യൂ​യോ​ര്‍​ക്ക്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ "മ​ന്‍ കി ​ബാ​ത്തി​ന്‍റെ' നൂ​റാം എ​പ്പി​സോ​ഡ് യു​എ​ന്‍ ആ​സ്ഥാ​ന​ത്ത് ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്യും. ട്ര​സ്റ്റി​ഷി​പ്പ് കൗ​ണ്‍​സി​ല്‍ ചേം​ബ​റി​ല്‍ നി​ന്നാ​ണ് ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണ​മു​ണ്ടാ​വു​ക.

ഈ ​മാ​സം 30ന് ​രാ​വി​ലെ 11നാ​ണ് 100-ാം എ​പ്പി​സോ​ഡ് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്. (ന്യൂ​യോ​ര്‍​ക്കി​ല്‍ ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് 1.30ന്)

2014 ​ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് "മ​ന്‍ കി ​ബാ​ത്ത്' ആ​ദ്യ​മാ​യി പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. തു​ട​ര്‍​ന്ന് എ​ല്ലാ മാ​സ​വും അ​വ​സാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ന് ​ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ര്‍​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ള​ലൂ​ടെ​ മ​ന്‍ കി ​ബാ​ത്ത് ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്നു.