പ​രീ​ക്ഷ​യി​ലെ തോ​ല്‍​വി; ആ​ന്ധ്ര​യി​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

01:03 PM Apr 29, 2023 | Deepika.com
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് ബോ​ര്‍​ഡ് 11, 12 ക്ലാ​സ് ഫ​ല​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്.

ആ​ന്ധ്രാ​പ്ര​ദേ​ശ് ബോ​ര്‍​ഡ് ഓ​ഫ് ഇന്‍റ​ര്‍​മീ​ഡി​യ​റ്റ് എ​ജ്യു​ക്കേ​ഷ​ന്‍ ഒ​ന്നാംവ​ര്‍​ഷ, ര​ണ്ടാംവ​ര്‍​ഷ, തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളു​ടെ ഫ​ലം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍ ജ​യി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

ശ്രീ​കാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ബി.​ത​രു​ണ്‍(17) ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ത്രി​നാ​ഥ​പു​രം ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള അ​ഖി​ല​ശ്രീ (16) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​രീ​ക്ഷാ ഫലത്തെതുടർന്ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ ക​ഞ്ചാ​ര​പാ​ല​ത്തു​ള്ള ബി. ​ജ​ഗ​ദീ​ഷും(18) ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു. ചി​റ്റൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള അ​നു​ഷ(17)​യും ബാ​ബു (17)വും ​ജീ​വ​നൊ​ടു​ക്കി​യ​വ​രി​ല്‍​പ്പെ​ടു​ന്നു.

11-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​നു​ഷ ത​ടാ​ക​ത്തി​ല്‍ ചാ​ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. 12 ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ബാ​ബു കീ​ട​നാ​ശി​നി ക​ഴി​ച്ചാ​ണ് മ​രി​ച്ച​ത്. 11-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​ണ് അ​ന​ക​പ്പ​ള്ളി​യി​ലെ ടി. ​കി​ര​ണ്‍(17) ജീ​വ​നൊ​ടു​ക്കി​യ​ത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)