അ​രി​ക്കൊ​മ്പ​ന് മ​യ​ക്കു​വെ​ടി​യേ​റ്റു; ആ​ന​യെ മാ​റ്റു​ന്ന​ത് പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന

12:45 PM Apr 29, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ മ​യ​ക്കു​വെ​ടി വി​ജ​യ​ക​ര​മെ​ന്ന് വ​നം​വ​കു​പ്പ് സം​ഘം അ​റി​യി​ച്ചു. 11.55 ഓ​ടെ സി​മ​ന്‍റു​പാ​ല​ത്തു​വ​ച്ചാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച​ത്.

മ​യ​ക്കു​വെ​ടി​യേ​റ്റ ആ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍ ദൗ​ത്യ​സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ആ​ന പൂ​ര്‍​ണ​മാ​യും മ​യ​ങ്ങി​യ ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങും.

വ​ഴി തെ​ളി​ക്കാ​ന്‍ ജെ​സി​ബി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​നി​മ​ല്‍ ആം​ബു​ല​ന്‍​സ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ഇ​വി​ടേ​യ്‌​ക്കെ​ത്തും.

പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ലേ​ക്കാ​ണ് ആ​ന​യെ മാ​റ്റു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.