മി​ഷ​ന്‍ അ​രി​ക്കൊ​മ്പ​ന്‍ വി​ജ​യ​ത്തി​ലേ​ക്ക്; ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു

12:17 PM Apr 29, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം വി​ജ​യ​ത്തി​ലേ​ക്ക്. ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു. സി​മ​ന്‍റു​പാ​ല​ത്തു​വ​ച്ച് 11.55നാണ് മ​യ​ക്കു​വെ​ടി​വ​ച്ച​ത്.

സി​മ​ന്‍റുപാ​ല​ത്തി​നും സൂ​ര്യ​നെ​ല്ലി​ക്കും ഇ​ട​യി​ലു​ള്ള ചോ​ല​ക്കാ​ടി​ന് സ​മീ​പ​മാ​ണ് അ​ല്‍​പ​സ​മ​യം മു​മ്പ് വ​രെ ആ​ന നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ആ​ന നി​ര​പ്പാ​യ സ്ഥ​ല​ത്തേ​യ്ക്ക് എ​ത്തി​യ ഉ​ട​നെ മ​യ​ക്കു​വെ​ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​യേ​റ്റ ആ​ന മ​ര​ത്തി​ന് പുറകില്‍ മ​റ​ഞ്ഞ് നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ദൗ​ത്യ​സം​ഘം ആ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.