പ്ര​തി​പ​ക്ഷ​ത്ത് ക്യാ​പ്റ്റ​ന്‍​മാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം, സു​ഡാ​നി​ലെ സ്ഥി​തി​ക്ക് സ​മാ​ന​മെ​ന്ന് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

12:01 PM Apr 29, 2023 | Deepika.com
കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ​ത്ത് സു​ഡാ​നി​ലെ സ്ഥി​തി​യെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ര​ണ്ട് ക്യാ​പ്റ്റ​ന്‍​മാ​ര്‍ ത​മ്മി​ലാ​ണ് ത​ര്‍​ക്ക​മെ​ന്നും ശി​വ​ന്‍​കു​ട്ടി പ​രി​ഹ​സി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​മ്മി​ലാ​ണ് ത​ര്‍​ക്ക​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് ഒ​രു പൊ​തു​വാ​യ രാ​ഷ്ട്രീ​യ​മു​ണ്ട്. അ​ത് സു​ഡാ​നി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യ്ക്ക് സ​മാ​ന​മാ​ണെ​ന്നും മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.

അ​ന്ത​രി​ച്ച ന​ട​ന്‍ മാ​മു​ക്കോ​യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​മു​ക്കോ​യ​യു​ടെ സം​സ്‌​കാ​ര​ച​ട​ങ്ങി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഒ​രു മ​ര​ണം ന​ട​ക്കു​മ്പോ​ള്‍ ആ​രൊ​ക്കെ വ​ര​ണ​മെ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ക്കാ​നാ​വി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​മു​ക്കോ​യ​യു​ടെ മ​ക​ന്‍ എ​ടു​ത്ത നി​ല​പാ​ടാ​ണ് ശ​രി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.