അ​രി​ക്കൊ​മ്പ​നെ വ​ള​ഞ്ഞ് ദൗ​ത്യ​സം​ഘം; മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​യാ​ര്‍

11:23 AM Apr 29, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ വ​ള​ഞ്ഞ് ദൗ​ത്യ​സം​ഘം. സി​മന്‍റുപാ​ല​ത്തി​നും സൂ​ര്യ​നെ​ല്ലി​ക്കും ഇ​ട​യി​ലു​ള്ള ചോ​ല​ക്കാ​ടിന് സമീപമാണ് നി​ല​വി​ല്‍ ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​മ​ന്‍റു​പാ​ല​ത്തെ നി​ര​പ്പാ​യ സ്ഥ​ല​ത്തേ​യ്ക്ക് ആ​ന​യെ എ​ത്തി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം.

ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​യാ​റാ​യി നി​ല്‍​ക്കു​ക​യാ​ണ്. ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സൂ​ര്യ​നെ​ല്ലി​ക്ക് താ​ഴെ​യും മ​റ്റൊ​രു സം​ഘം സി​മ​ന്‍റു​പാ​ല​ത്തു​മാ​ണ് നി​ല​വി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട്ട​പ്ര​കാ​രം വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​വു​ക. ഇ​തി​ന​കം സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യാ​ല്‍ ഉ​ട​ന്‍ മ​യ​ക്കു​വെ​ടി വ​യ്ക്കും.