ഇ​റാ​ന്‍ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ലാ​യ ക​പ്പ​ലി​ല്‍ നാ​ല് മ​ല​യാ​ളി​ക​ളും; മോ​ച​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് കു​ടും​ബം

11:23 AM Apr 29, 2023 | Deepika.com
കൊ​ച്ചി: ഇ​റാ​ന്‍ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ലാ​യ ക​പ്പ​ലി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം. സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​പ്പ​ലി​ല്‍ അ​ക​പ്പെ​ട്ട എ​ഡ്വി​ന്‍റെ കു​ടും​ബം വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വി​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും ക​ത്ത​യ​ച്ചു.

മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി സാം ​സോ​മ​ന്‍, എ​റ​ണാ​കു​ളം കൂ​ന​ന്‍​മാ​വ് സ്വ​ദേ​ശി എ​ഡ്വി​ന്‍, ക​ട​വ​ന്ത്ര സ്വ​ദേ​ശി​ക​ളാ​യ ജി​സ്‌​മോ​ന്‍, ജി​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ക​പ്പ​ലി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ മും​ബൈ ഓ​ഫീ​സി​ല്‍​നി​ന്ന് ഇ​ട​യ്ക്കി​ടെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

യു​എ​സ് ക​മ്പ​നി​യാ​യ ഷെ​വ്‌​റോ​ണ്‍ കോ​ര്‍​പ്പി​ന് വേ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ഡ്വാ​ന്‍റേ​ജ് സ്വീ​റ്റ് എ​ന്ന ക​പ്പ​ല്‍ ഒ​മാ​ന്‍ തീ​ര​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണ് ത​ട​ഞ്ഞ​ത്. കു​വൈറ്റില്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​യ്ക്ക് ക്രൂ​ഡോ​യി​ലു​മാ​യി പോ​കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ക​പ്പ​ലി​ലെ 24 ജീ​വ​ന​ക്കാ​രി​ല്‍ 23 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്.