അ​രി​ക്കൊ​മ്പ​നെ ക​ണ്ടെ​ത്തി; ആ​ന സി​മ​ന്‍റ് പാ​ല​ത്തി​ന് സ​മീ​പം, നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് ദൗ​ത്യ​സം​ഘം

09:21 AM Apr 29, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ സി​മ​ന്‍റ് പാ​ല​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​താ​യി വ​നം​വ​കു​പ്പ്. ആ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദൗ​ത്യ​സം​ഘം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ അ​രി​ക്കൊ​മ്പ​ന്‍ ആ​ന​യി​റ​ങ്ക​ല്‍ ഡാം ​ക​ട​ന്ന് സി​മ​ന്‍റ് പാ​ലം മേ​ഖ​ല​യി​ലേ​യ്ക്ക് വ​ന്നെ​ന്നാ​ണ് നി​ഗ​മ​നം. സി​മ​ന്‍റു​പാ​ലം സി​ങ്കു​ക​ണ്ടം പ്ര​ദേ​ശ​ത്താ​ണ് ആ​ന നി​ല​വി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. കു​ങ്കി​യാ​ന​ക​ളെ രാ​വി​ലെ മ​റ​യൂ​ര്‍​കു​ടി​യി​ലെ ക്യാ​മ്പി​ല്‍​നി​ന്നി​റ​ക്കി​യി​രു​ന്നു.

ആ​ന​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ഞ്ഞ​തി​നാ​ലാ​ണ് ദൗ​ത്യം വെ​ള്ളി​യാ​ഴ്ച നി​ര്‍​ത്തി​വ​ച്ച​ത്. അ​രി​ക്കൊ​മ്പ​ന് പ​ക​രം ദൗ​ത്യ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​ത് ച​ക്ക​ക്കൊ​മ്പ​നെ​യാ​യി​രു​ന്നു.
.