അഹമ്മദാബാദ്: മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും.
ജസ്റ്റീസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകന് പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീല്‍ നല്‍കിയത്.
കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡ് ചെയ്യാന്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും, സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയും തയാറാകാഞ്ഞ സാഹചര്യത്തിലാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ മാസം 26 ന് ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റീസ് ഗീതാ ഗോപി പിന്മാറിയിരുന്നു. സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.
രാഹുലിന് നിര്‍ണായകം; അപകീർത്തി കേസ് ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും
11:26 AM Apr 29, 2023 | Deepika.com