തൃ​ശൂ​ർ പൂ​ര​ വി​ളം​ബ​രം ഇ​ന്ന്

08:00 AM Apr 29, 2023 | Deepika.com
തൃ​ശൂ​ര്‍: ആ​യി​ര​ക്ക​ണ​ക്കി​ന് പൂ​ര​പ്രേ​മി​ക​ളെ സാ​ക്ഷി​ക​ളാ​ക്കി ഇ​ന്ന് തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ വി​ളം​ബ​രം ന​ട​ക്കും. കൊ​ച്ചി​ന്‍​ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ കൊ​മ്പ​ന്‍ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ കു​റ്റൂ​ര്‍ നെ​യ്ത​ല​ക്കാ​വി​ല്‍​നി​ന്ന് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യെ​ത്തി വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന പൂ​ര​വി​ളം​ബ​രം ച​ട​ങ്ങ് കാ​ണാ​ന്‍ പൂ​ര​ത്ത​ലേ​ന്ന് നി​ര​വ​ധി പേ​രെ​ത്തും.

വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ഗോ​പു​രം തു​റ​ന്ന് നി​ല​പാ​ടു ത​റ​യി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷം മൂ​ന്നു​ത​വ​ണ ശം​ഖ് മു​ഴ​ക്കു​ന്ന​തോ​ടെ​യാ​ണ് പൂ​ര​വി​ളം​ബ​രം പൂ​ര്‍​ണ​മാ​വു​ക. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ നെ​യ്ത​ല​ക്കാ​വി​ല്‍​നി​ന്ന് നാ​ദ​സ്വ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്കു പു​റ​പ്പെ​ടും.

എ​ഴു​ന്ന​ള്ളി​പ്പ് ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ളം. തു​ട​ര്‍​ന്ന് പ​ടി​ഞ്ഞാ​റേ ന​ട​വ​ഴി വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന​ക​ത്തു ക​ട​ന്ന് തെ​ക്കേ​ഗോ​പു​ര​ന​ട​യി​ലേ​ക്കു വ​ന്ന് ഗോ​പു​രം തു​റ​ക്കും.