‌ക​ന്ന​ഡ ന​ട​ൻ ശി​വ​രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ ഗീ​ത കോ​ൺ​ഗ്ര​സി​ൽ

11:24 AM Apr 29, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ന്ന​ഡ ച​ല​ച്ചി​ത്ര​താ​രം ശി​വ​രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ ഗീ​ത കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ജെ​ഡി(​എ​സ്) വി​ട്ടാ​ണ് ഇ​വ​ർ കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി അ​ന്ത​രി​ച്ച എ​സ്. ബം​ഗാ​ര​പ്പ​യു​ടെ മ​ക​ളും അ​ന്ത​രി​ച്ച ക​ന്ന​ട ന​ട​ൻ ഡോ. ​രാ​ജ്കു​മാ​റി​ന്‍റെ മ​രു​മ​ക​ളു​മാ​ണ് ഗീ​ത.

കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​കെ. ശി​വ​കു​മാ​ർ, എ​ഐ​സി​സി വ​ക്താ​വ് ഗൗ​ര​വ് വ​ല്ല​ഭ്, സൊ​റാ​ബ​യി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും സ​ഹോ​ദ​ര​നു​മാ​യ മ​ധു ബം​ഗാ​ര​പ്പ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​വ​ർ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഗീ​ത​യു​ടെ മ​റ്റൊ​രു സ​ഹോ​ദ​ര​നും മു​ൻ മ​ന്ത്രി​യു​മാ​യ കു​മാ​ർ ബം​ഗാ​ര​പ്പ ബി​ജെ​പി​യി​ലാ​ണ്. സൊ​റാ​ബ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് കു​മാ​ർ ബം​ഗാ​ര​പ്പ.

ശി​വ​കു​മാ​റി​ന് വേ​ണ്ടി ക​ന​ക​പു​ര മ​ണ്ഡ​ല​ത്തി​ലും സ​ഹോ​ദ​ര​ൻ മ​ധു​വി​നു​വേ​ണ്ടി സൊ​റ​ബ​യി​ലും പാ​ർ​ട്ടി നി​ർ​ദേ​ശി​ക്കു​ന്നി​ട​ത്തെ​ല്ലാം താ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് ഗീ​ത അ​റി​യി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ശി​വ​രാ​ജ്കു​മാ​റും വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് ഗീ​ത​യും ഡി.​കെ. ശി​വ​കു​മാ​റും സൂ​ചി​പ്പി​ച്ചു.

2014ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​മോ​ഗ​യി​ൽ നി​ന്ന് ജെ​ഡി(​എ​സ്) സ്ഥാ​നാ​ർ​ത്ഥി​യാ​യി ഗീ​ത മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.